Vasthu Academy

Courses

വാസ്തുഭൂഷണം ( ബേസിക് കോഴ്സ് )

കാലാവധി 6 മാസം.     കോഴ്സ് ഫീസ് - 16000 രൂപ.

നാലു സ്റ്റഡിമെറ്റീരിയലുകള്‍, 30 മണിക്കൂർ‍ ഓൺലൈൻ ക്ലാസുകള്‍, പ്രോജക്ട്, എഴുത്തുപരീക്ഷ ഇവ കോഴ്സിന്‍റെ ഭാഗമായി ഉണ്ടാകും.

സിലബസ്

ഭാഗം 1

വാസ്തു അടിസ്ഥാന നിയമങ്ങൾ, വാസ്തു പുരുഷ സങ്കല്പം, ഭൂമിയുടെ ഗുണദോഷങ്ങൾ, വൃക്ഷങ്ങളുടെ പ്രാധാന്യം, ദിക്ക്, ഭൂമിയുടെ ചരിവ്, ആകൃതി ഇവയുടെ പ്രസക്തി, ഭൂമി ശുദ്ധീകരിക്കുന്ന വിധം

ഭാഗം 2

വീടിന് സ്ഥാനം കാണുന്നതെങ്ങനെ, റോഡ്, നദി ഇവയുടെ പ്രാധാന്യം, ക്ഷേത്രത്തിന് സമീപം വീടുവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വാസ്തുമണ്ഡലവും പദ കല്പനയും, വീടിൻ്റെ ദർശനം നിശ്ചയിക്കുന്ന വിധം.

ഭാഗം 3

വീടിന് കണക്ക് കൊടുക്കുന്നതെങ്ങനെ? വീടിനും മുറികൾക്കും സ്വീകരിക്കേണ്ട ചുറ്റളവുകൾ, നീളവും വീതിയും കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നാലു വിധത്തിലുള്ള ശാലകൾ.

ഭാഗം 4

ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കട്ടിംഗ്, പ്രൊജക്ഷൻ ഇവ കൊടുക്കുന്ന വിധം, മുറികളുടെ സ്ഥാനവും വാസ്തു പുരുഷ മണ്ഡലവും, അടുക്കള , ബെഡ്റൂം, ലിവിംഗ് റൂം, ഡൈനിംഗ് റൂം, പൂജാമുറി, സ്റ്റഡി റൂം, ടോയ്ലറ്റ് തുടങ്ങി വിവിധ മുറികളുടെ സ്ഥാനം, പണം, ആഭരണം ഇവയുടെ സ്ഥാനം, സ്റ്റെയർകേസ്‌, സ്റ്റെപ്പുകൾ, വാതിലുകൾ, നടുമുറ്റം ഇവയുടെ സ്ഥാനം, പൂജാമുറി, അടുക്കള, പoന മുറി ഇവയുടെ ക്രമീകരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, രണ്ടാം നിലയിൽ മുറികൾ നിർമ്മിക്കുന്നതിനുള്ള നിയമം.

ഭാഗം 5

വീടിന് പുറത്തെ നിർമ്മിതികൾ, കിണർ, ഗേറ്റ്, തുളസിത്തറ, കാർപോർച്ച്, പടിപ്പുര, പശുത്തൊഴുത്ത്, പട്ടിക്കൂട്, സെപ്റ്റിക് ടാങ്ക് ഇവയുടെ സ്ഥാനം, വിവിധ വലിപ്പമുള്ള മുറികൾക്ക് സ്വീകരിക്കേണ്ട അളവുകൾ, നിർമ്മാണം കഴിഞ്ഞ വീടിൻ്റെ സ്ഥാനം, അളവ്, ഡിസൈൻ ഇവ കറക്ട് ചെയ്യുന്ന രീതി.

ചേരുന്നതിന്     Apply Now