ജ്യോതിഷഭൂഷണം പഠിച്ചവർക്കുളള കോഴ്സാണ് ജ്യോതിഷാചാര്യ. ജാതകം, പ്രശ്നം, നിമിത്തം തുടങ്ങിയ മുഴുവൻ ജ്യോതിഷ വിഷയങ്ങളുടെയും സമഗ്രമായ പഠനമാണ് ഈ കോഴ്സിൻ്റെ ലക്ഷ്യം. ജാതകങ്ങളെ വിവിധങ്ങളായ കാഴ്ചപ്പാടുകളിലൂടെ വിശദമായി വിലയിരുത്തുക, ഫല നിരൂപണത്തിൻ്റെ വിവിധ മാതൃകകൾ പരിചയപ്പെടുത്തുക, പ്രശ്നശാസ്ത്രത്തിൻ്റെ രീതിയും പ്രയോഗവും വ്യക്തമാക്കുക, കവടി കൈകാര്യം ചെയ്യുക എന്നിവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ജ്യോതിശാസ്ത്ര പഠനത്തിൽ കേരളത്തിൻ്റെ സമഗ്ര സംഭാവനയാണ് പ്രശ്ന ശാസ്ത്രം. താംബൂലപ്രശ്നം, കവടി പ്രശ്നം, അഷ്ടമംഗല പ്രശ്നം തുടങ്ങി വിവിധ പ്രശ്ന രീതികൾ ഇവിടെ പരമ്പരാഗതമായി കൈകാര്യം ചെയ്തു വരുന്നു. വിവിധ ഗ്രന്ഥങ്ങളിലായി ചിതറി കിടക്കുന്ന പ്രശ്ന ശാസ്ത്രത്തെ ഫലം പറയുന്നതിനു സഹായകമായ രീതിയിൽ ക്രമമായി കോർത്തിണക്കി പഠിപ്പിക്കുന്ന പഠന രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
ജ്യോതിഷ - പ്രശ്ന ശാസ്ത്രങ്ങളെ പ്രായോഗികതലത്തിൽ നിന്നുകൊണ്ട് പഠിപ്പിക്കുന്ന കേരളത്തിലെ ഒരേയൊരു പoന രീതിയാണ് ഇത്. താംബൂല പ്രശ്നം, കവടി പ്രശ്നം ഇവ ശ്ലോകം ചൊല്ലി പഠിപ്പിക്കുക മാത്രമല്ല, പ്രായോഗികമായി കൈകാര്യം ചെയ്തു കാണിക്കുകയും ചെയ്യുന്നു. കൂടാതെ അഷ്ടമംഗല പ്രശ്നത്തിൻ്റെ ക്രമവും രീതിയും ചിട്ടയോടെ പഠിപ്പിക്കുന്നു.
രോഗപ്രശ്നം, സന്തതി പ്രശ്നം, കർമ്മ പ്രശ്നം, സ്ഥല പ്രശ്നം, വിവാഹ പ്രശ്നം തുടങ്ങി ആധുനിക കാലഘട്ടത്തിൽ ഉന്നയിക്കാവുന്ന വിവിധ പ്രശ്നങ്ങൾ പ്രത്യേകം പ്രത്യേകമായി പഠിപ്പിക്കുന്നു. പഠനത്തിൻ്റെ അന്ത്യഘട്ടത്തിൽ ആവശ്യമുള്ളവർക്ക് കവടി പൂജിച്ചു നൽകുന്നു. അതോടൊപ്പം തന്നെ കവടി കൈകാര്യം ചെയ്യുന്ന രീതി, അതിലെ ദേവതാ സങ്കല്പങ്ങൾ, ഉപാസനകൾ, ഒഴിവു കാണുന്ന രീതി, ജാതകവും പ്രശ്നവും കോർത്തിണക്കി ഫലം പറയുന്ന സമ്പ്രദായം, വിവിധ ദോഷങ്ങൾക്കുള്ള പരിഹാരം, ചാർത്ത് തയ്യാറാക്കുന്ന രീതി എന്നിവയും മുഹൂർത്തം, പൊരുത്തം ഇവയും പഠിപ്പിക്കുന്നു.
കാലാവധി - 8 മാസം (60 മണിക്കൂർ), ഫീസ് - 25000 രൂപ ,
ചേരുന്നതിന് Apply Now