ജ്യോതിഷത്തിന്റെ പ്രാഥമിക കോഴ്സ്
കാലാവധി 8 മാസം (40 മണിക്കൂർ) ഫീസ് - 15000 രൂപ.
സിലബസ്
ഭാഗം 1
പഞ്ചാംഗം നോക്കുന്ന വിധം, ലനം, ഗ്രഹനില, നവാംശകം ഇവ കാണുന്ന രീതി, രാശികളും ഗ്രഹങ്ങളും, ഗ്രഹദൃഷ്ടി, സ്വക്ഷേത്ര - ഉച്ച - നീച അവസ്ഥകൾ.
ഭാഗം 2
പന്ത്രണ്ട് ഭാവങ്ങളും അവയുടെ വിശകലനവും, ഓരോ ഭാവം കൊണ്ടും ഗ്രഹത്തെക്കൊണ്ടും ചിന്തിക്കേണ്ട വിഷയങ്ങൾ, ഓരോ ഭാവത്തിലും ഗ്രഹം നിന്നാലുള്ള ഫലം.
ഭാഗം 3
ജാതകം നിരൂപണം ചെയ്യുന്നതെങ്ങനെ? വിദ്യാഭ്യാസം, വിവാഹം, ജോലി, സന്താനം, രോഗം തുടങ്ങിയ വിഷയങ്ങൾ ചിന്തിക്കുന്നതെങ്ങനെ? വിദ്യാഭ്യാസതടസത്തിന് കാരണവും പരിഹാരവും, കർമ്മ തടസം പരിഹരിക്കുന്നതെങ്ങനെ?
ഭാഗം 4
ദശയും അവയുടെ അപഹാരങ്ങളും. കേസരി യോഗം, നീചഭംഗരാജ യോഗം, പരിവർത്തനയോഗം, വസുമദ് യോഗം, ഭദ്ര യോഗം, കാലസർപ്പ യോഗം തുടങ്ങി ഈ കാലഘട്ടത്തിൽ ഗുണ -ദോഷഫലങ്ങൾ നൽകുന്ന വിവിധ യോഗങ്ങൾ.
ഭാഗം 5
മുഹൂർത്തവും വിവാഹപൊരുത്ത നിയമങ്ങളും നാമകരണം, ചോറൂണ്, വിദ്യാരംഭം, വിവാഹം, ഗൃഹാരംഭം, ഗൃഹപ്രവേശം തുടങ്ങി വിവിധ കർമ്മങ്ങൾക്ക് മുഹൂർത്തം നിശ്ചയിക്കുന്നതിനുള്ള നിയമങ്ങൾ, മുഹൂർത്ത ദോഷ പ്രായശ്ചിത്തങ്ങൾ. വിവാഹത്തിന് പാപസാമ്യം, നക്ഷത്രപ്പൊരുത്തം ഇവ കാണുന്നതെങ്ങനെ?
ചേരുന്നതിന് Apply Now